Movie review score
5
മലയാള സിനിമ 2014 ഹാഫ് ഇയർ റിപ്പോർട്ട് :
ഈ വര്ഷം ഇതുവരെ ഇറങ്ങിയത് 70 ഓളം ചിത്രങ്ങൾ ആണ്. പക്ഷെ വിജയിച്ച ചിത്രങ്ങളുടെ കണക്കെടുത്താൽ വെറും വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രം. ഈ വര്ഷത്തെ വിജയ ചിത്രങ്ങളുടെ പട്ടികയിൽ യുവ താരങ്ങൾ ആണ് ഇടം പിടിച്ചിരിക്കുന്നത്.
2014-ൽ റിലീസ് ആയ കുറച്ചു ചിത്രങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം:
1. ബാംഗ്ലൂർ ഡെയ്സ്: ഈ വര്ഷത്തെ ആദ്യത്തെ ബ്ലോക്ക്‌ബസ്റ്റെർ. ഈ ചിത്രം റിലീസ് ആയ ആദ്യ ദിനം മുതൽ തന്നെ ചര്ച്ചാ വിഷയം ആയിരുന്നു. ഒരു മൾട്ടി സ്റ്റാർ മൂവി എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബാംഗ്ലൂർ ഡെയ്സ്. യുവാക്കൾക്കും കുടുംബ പ്രേക്ഷകർ ഈ ചിത്രം സംവിധാനം ചെയ്തത് അഞ്ജലി മേനോൻ ആണ്. നിര്മാണം കയ്യ്കാര്യം ചെയ്തത് അൻവർ റഷീദ്. തികച്ചും പുതുമയുള്ള കഥയുമായ് എത്തിയ ഈ ചിത്രം പ്രേക്ഷകര ഇരു കയ്യും നീട്ടി സ്വീകരിച്ചു. റിലീസ് ആയി ഒരു മാസം പിന്നിടുമ്പോൾ ബാംഗ്ലൂർ ഡെയ്സ് കേരളത്തിൽ നിന്ന് മാത്രം വാരി കൂട്ടിയത് 20 കോടിക്ക് മേലെയാണ്. ശനി, ഞായര് ദിവസങ്ങളിൽ ഇപ്പഴും പല സ്ഥലങ്ങളിലും ഹൌസ്ഫുൾ ആണ്. ദ്രിശ്യത്തിന് ശേഷം ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രം ആവും ബാംഗ്ലൂർ ഡെയ്സ്.
2. റിംഗ് മാസ്റ്റർ: ഈ വര്ഷത്തെ ദിലീപിന്റെ ആദ്യത്തെ സിനിമ. ചിത്രത്തിന്റെ സംവിധായകൻ റാഫി. വിഷു സീസണിലാണ് ചിത്രം റിലീസ് ആയത്. കുടുംബ പ്രേക്ഷകർ ഇത്തവണയും ദിലീപിനെ കയ്യോഴിഞ്ഞില്ല. വിഷു സീസണിൽ റിലീസ് ആയ ചിത്രങ്ങളിൽ ഒന്നാമൻ റിംഗ് മാസ്റ്റർ തന്നെ. യുവാക്കളിൽ പലര്ക്കും ഈ ചിത്രം അത്ര ബോധിച്ചില്ല. എന്നിട്ട് പോലും റിംഗ് മാസ്റ്റർ ഈ കൊല്ലത്തെ ഒരു സൂപ്പർ ഹിറ്റ് ആയി മാറി. ആരൊക്കെ കച്ച കെട്ടി ഇറങ്ങിയാലും ജനപ്രിയ നായകനെ തോൽപ്പിക്കാൻ ആവില്ല എന്ന് ദിലീപ് ഒരിക്കൽ കൂടി തെളിയിച്ചു. ഈ ചിത്രം ഇപ്പഴും 5 തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ഈ ജനപ്രിയ നായകൻറെ ചിത്രം 16 കോടിയോളം നേടി കഴിഞ്ഞു.
3. ഹൌ ഓൾഡ് ആർ യു: മഞ്ജു വാരിയർ എന്ന നടിയുടെ തിരിച്ചു വരവിനു വഴി ഒരുക്കിയ ചിത്രം. ഈ ചിത്രം സംവിധാനം ചെയ്തത് റോഷൻ ആണ്ട്രൂസ് ആണ്. ബോബി സഞ്ജയ് ടീമിന്റെ ശക്തമായ തിരകഥയും റോഷൻ ആണ്ട്രൂസിന്റെ സംവിധാന മികവും മഞ്ജു വാരിയരുടെ അഭിനയ തികവും കൂടി ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ഒരു ദ്രിശ്യ വിരുന്നാണ്. മഞ്ജു വാരിയരുടെ തിരിച്ചുവരവ് ഈ ചിത്രത്തിന് വളരെയധികം ഗുണം ചെയ്തു. ഈ ചിത്രം 12 കോടിയോളം നേടി പ്രധാനകേന്ദ്രങ്ങളിൽ പ്രദർശനം തുടരുന്നു. ഈ ചിത്രവും സൂപ്പർ ഹിറ്റ് പട്ടികയിൽ ഇടം പിടിച്ചു എന്ന കാര്യത്തില തര്ക്കമില്ല.
4. ഓം ശാന്തി ഓശാന: 2014-ലെ ആദ്യത്തെ സൂപ്പർ ഹിറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം. പുതുമുഖ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഒരു സ്ത്രീ പക്ഷ സിനിമ സൂപ്പർ ഹിറ്റ് ആവുക്ക എന്നത് ഒരു ചെറിയ കാര്യമല്ല. ഭൂരിഭാഗം യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഈ ചിത്രം തൃപ്തിപെടുത്തി. നസ്രിയക്ക് ചേരുന്ന റോൾ തന്നെ ആരുന്നു ഈ സിനിമയിൽ ലഭിച്ചത്. നേരം എന്ന ചിത്രത്തിന് ശേഷം നിവിൻ പോളി-നസ്രിയ ടീം വീണ്ടും ഒന്നിച്ചത് ഈ ചിത്രത്തിലാണ്. ഇത്തവണയും അവർ വിജയം കണ്ടു.
5. 7th ഡേ: ഈ വര്ഷം ഇറങ്ങിയ രണ്ടാമത്തെ പ്രിത്വിരാജ് ചിത്രമാണ് 7th ഡേ. ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ശ്യംധർ ആണ്. പ്രിത്വിരാജ് എന്ന നടന്റെ ഒരു വണ്‍ മാൻ ഷോ തന്നെ ആയിരുന്നു 7th ഡേ. ഈ ചിത്രത്തിലെ സസ്പെൻസ് ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ ചായാഗ്രഹണം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊരു ഘടകമാണ്. ഈ ചിത്രത്തിന് ആദ്യ ഒരാഴ്ച ലഭിച്ചത് ഗംഭീര പ്രതികരണം ആണ്. അത് തന്നെയാണ് ഈ ചിത്രത്തെ ഈ വര്ഷത്തെ ഹിറ്റ് ചാർട്ടിൽ എത്തിച്ചത്.
6. 1983: മലയാളത്തിൽ ആദ്യമായിട്ടാണ് ക്രിക്കറ്റ് ആസ്പദമാക്കിയ ഒരു ചിത്രം വന്നത്. ഈ വര്ഷത്തെ ആദ്യത്തെ ഹിറ്റ് ആണ് 1983. ചിത്രം സംവിധാനം ചെയ്തത് അബ്രിഡ് ഷൈൻ ആണ്. ക്രിക്കറ്റ് പ്രേമികൾക്ക് ഈ ചിത്രം ഒരു ആരവം തന്നെ ആയിരുന്നു. യുവാക്കളാണ് ഈ ചിത്രത്തെ ഹിറ്റ് ചാർട്ടിൽ എത്തിച്ചത്. ചിത്രത്തിൽ നിവിൻ പോളി ചെയ്ത രമേശന്റെ റോൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ക്രിക്കറ്റ് ഇഷ്ടപെടുന്ന ഏതൊരു വ്യക്തിയും കണ്ടിരിക്കേണ്ട ചിത്രമാണ് 1983.
ഈ 6 ചിത്രങ്ങളാണ് ബോക്സ്‌ഓഫീസിൽ വിജയം കണ്ടത്. ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടും വിജയം കാണാതെ പോയ സിനിമകളാണ് സ്വപാനം, ഗോഡ്സ് ഓണ്‍ കണ്‍ട്രി, മോസയിലെ കുതിര മീനുകൾ, ലോ പോയിന്റ് എന്നിവ. മമ്മൂട്ടിക്കും മോഹൻലാലിനും ബോക്സ്‌ഓഫീസിൽ കാര്യമായ ചലനങ്ങൾ സൃഷ്ട്ടിക്കാൻ കഴിഞ്ഞില്ല. മോഹൻലാലിൻറെ Mr. ഫ്രോഡ് 10 കോടി നേടാൻ ആയെങ്കിലും ചിത്രം സേഫ് ആവാൻ സാറ്റലൈറ്റ് തുക കൂടി ഉള്പെടുതേണ്ടി വരും. മോഹൻലാൽ ഗെസ്റ്റ് റോളിൽ എത്തിയ ചിത്രം കൂതറയും വിജയം കണ്ടില്ല. മമ്മൂട്ടിക്കാവട്ടെ ഈ വര്ഷം നേരിടേണ്ടി വന്നത് കനത്ത പരാജയങ്ങളാണ്. ബാല്യകാലസഖി, പ്രൈസ് ദി ലോർഡ്, ഗാങ്ങ്സ്റ്റർ എന്നീ ചിത്രങ്ങൾ പരാജയം ഏറ്റു വാങ്ങി.
ഈ വര്ഷത്തെ ഇതുവരെ ഇറങ്ങിയ ചിത്രങ്ങൾ നോക്കുമ്പോൾ നിവിൻ പോളിയാണ് താരം. ഇറങ്ങിയ 3 സിനിമകളും വിജയിച്ചു. ഇനി വരാൻ ഇരിക്കുന്ന സിനിമകൾക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു