Movie review score
5
പ്രേക്ഷകര്‍ പ്രതീക്ഷിച്ചതുപോലെ വിക്രമാദിത്യന്‍ ഒരു ത്രില്ലെര്‍ ചിത്രം തന്നെ.
ചിത്രത്തിന്‍റെ പേര് പോലെ തന്നെ കഥയും വിക്രമനെയും ആദിത്യനേയും ചുറ്റിപറ്റിയാണ്.
മൂന്നു കൂട്ടുകാരുടെ ജീവിത കഥ പറഞ്ഞു കൊണ്ടാണ് ചിത്രം പുരോഗമിക്കുന്നത്.
അനൂപ് മേനോന്‍റെ വാസുദേവ ഷേണായ്ക്ക് തന്റെ കാമുകി ആയ ലക്ഷ്മി(ലെന)യെ നഷ്ടപെടുന്നടിത്തുനിന്നാണ് കഥ തുടങ്ങുന്നത്. ലക്ഷ്മി മറ്റൊരാളെ വിവാഹം കഴിക്കുന്ന്നു, അത് പോലെ വാസുദേവനും വേറെ വിവാഹം ചെയ്യുന്നു.
രണ്ടുപേര്‍ക്കും ഒരേ സമയം രണ്ട് ആണ്മക്കള്‍ ജനിക്കുന്നു, വിക്രമനും ആദിത്യനും.
വിക്രമന്‍ അച്ഛനായ വാസുദേവനെ പോലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആകാനുള്ള കഠിന പ്രയത്നത്തില്‍ ജീവിക്കുമ്പോള്‍, ആദിത്യന്‍ തന്‍റെതായ ലോകത്തില്‍ അടിച്ചു പൊളിച്ചു ജീവിക്കുന്നു.
രണ്ടു പേരും തമ്മില്‍ ഉള്ള മത്സരത്തിലുടെ കഥ പുരോഗമിക്കുന്നു.
ദുല്കര്‍ഇന്‍റെ പ്രകടനം എടുത്തു പറയെണ്ടത് തന്നെയാണ്.
പ്രണയവും, സൗഹ്രുദവും,മല്‍സരങ്ങളും ഒക്കെ കോര്‍ത്തിണക്കി ഒരു ത്രില്ലെര്‍ ചിത്രമാണ് വിക്രമാദിത്യന്‍.
ഈ ചിത്രത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക........